Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് ബാധ: സൗദിയിൽ രണ്ട് പള്ളികൾ കൂടി അടച്ചു

മക്ക- വിശ്വാസികൾക്കിടയിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്ത് ഇന്നലെ രണ്ട് പള്ളികൾ കൂടി താൽക്കാലികമായി ഇസ്‌ലാമിക മന്ത്രാലയം അടപ്പിച്ചു. മക്ക, മദീന പ്രവിശ്യകളിലെ ഓരോ പള്ളികളാണ് അടച്ചത്. ഇതോടെ കഴിഞ്ഞ 21 ദിവസത്തിനിടെ സൗദിയിൽ അടക്കുന്ന പള്ളികളുടെ എണ്ണം 171 ആയി ഉയർന്നു. ഇതിൽ പൂർണമായും അണുവിമുക്തമാക്കിയതിന് ശേഷം 158 പള്ളികൾ വീണ്ടും തുറന്നു. അതേസമയം ഇന്നലെ മാത്രം രാജ്യത്ത് അഞ്ച് മസ്ജിദുകളാണ് തുറന്നത്. അൽജൗഫ്, റിയാദ് പ്രവിശ്യകളിൽ ഈരണ്ട് പള്ളികളും അൽബാഹയിൽ ഒരു പള്ളിയുമാണ് അണുനശീകരണ പ്രവർത്തനം നടത്തിയതിന് ശേഷം തുറന്നത്. നമസ്‌കരിക്കാൻ പള്ളിയിലെത്തുന്നവർ പൂർണമായും ആരോഗ്യസുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഇസ്‌ലാമിക കാര്യമന്ത്രാലയം ആവശ്യപ്പെട്ടു.  

 

Tags

Latest News