Sorry, you need to enable JavaScript to visit this website.
Wednesday , April   14, 2021
Wednesday , April   14, 2021

കോവിഡ് നിയമലംഘനം: 43,428 പേർക്കെതിരെ കേസ്

റിയാദ്- കോവിഡ് നിയമലംഘനത്തിന്റെ പേരിൽ കഴിഞ്ഞവാരം 43,428 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. റിയാദ് പ്രവിശ്യയിലാണ് കൂടുതൽ നിയമലംഘകർ, 17,789 പേർ. മക്കയിൽ 10,388 ഉം കിഴക്കൻ പ്രവിശ്യയിൽ 4,819 ഉം പേർക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു. അൽഖസീം- 2,513, മദീന- 1748, തബൂക്ക്- 1,402, അൽജൗഫ്- 1,332, അൽബാഹ- 888, ഹായിൽ- 852, അസീർ- 739, വടക്കൻ അതിർത്തി- 488, ജിസാൻ- 315, നജ്‌റാൻ- 155 എന്ന നിലയിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നടപടി നേരിട്ടവരുടെ കണക്ക്. 

Tags

Latest News