ഇന്ത്യയും പാക്കിസ്ഥാനും നല്ല സുഹൃത്തുക്കളാകണം- മലാല യൂസഫ് സായ്

ന്യൂദല്‍ഹി- ഇന്ത്യയും പാകിസ്ഥാനും നല്ല സുഹൃത്തുക്കളാകുന്നതാണ് തന്റെ സ്വപ്‌നമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. അതിര്‍ത്തികളും ഭിന്നിപ്പും ഉണ്ടെന്ന പഴയ തത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ലെന്നും ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മലാല അഭിപ്രായപ്പെട്ടു.
ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ അവസാന ദിവസം തന്റെ പുതിയ പുസ്തകത്തെപ്പറ്റി സംസാരിക്കവെയാണ് അവര്‍ തന്റെ സ്വപ്‌നം പങ്കുവെച്ചത്.
നിങ്ങള്‍ ഇന്ത്യക്കാരും ഞാന്‍ പാകിസ്ഥാനിയുമാണ്. ഇരുകൂട്ടരും നല്ലരീതിയിലാണ് കഴിയുന്നത്. അങ്ങനെയുളളപ്പോള്‍ നമുക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്. അതിര്‍ത്തികള്‍, ഭിന്നതകള്‍, വിഭജനം, ജയിക്കല്‍... എന്നിവയുടെ ഈ പഴയ തത്ത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ല, മനുഷ്യരെന്ന നിലയില്‍ നാമെല്ലാവരും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മലാല പറഞ്ഞു.

 

Latest News