ന്യൂദല്‍ഹി- കോടതിയില്‍ വാദം കേള്‍ക്കുന്നതിനായുള്ള വീഡിയോ കോണ്‍ഫറന്‍സ് ലിങ്കുകള്‍ പങ്കുവെക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കില്ലെന്ന് സുപ്രീം കോടതി.
വാട്ട്സ്ആപ്പിനുപകരം രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡികളിലും ബന്ധപ്പെട്ട അഭിഭാഷകരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലും മാത്രമായിരിക്കും വിര്‍ച്വല്‍ ഹിയറിംഗുകള്ക്കായുള്ള ലിങ്കുകള്‍ ഷെയര്‍ ചെയ്യുക.
പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വെര്‍ച്വല്‍ കോര്‍ട്ട് ലിങ്കുകള്‍ പങ്കുവെക്കുന്നതിനായി വാട്ട്സ്ആപ്പില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്ത്തുമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്.