Sorry, you need to enable JavaScript to visit this website.

വൃക്കരോഗം തടസ്സമായില്ല; ഡയാലിസിസ് യൂനിറ്റിൽനിന്ന് ക്ലാസെടുത്ത് അധ്യാപകൻ

ഡയാലിസിസ് യൂനിറ്റിൽനിന്ന് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്ന സുൽത്താൻ അൽസറാമി.

വീഡിയോ നിമിഷങ്ങൾക്കകം വൈറലായി 

അൽഅഫ്‌ലാജ്- വൃക്കരോഗിയായ സ്വദേശി അധ്യാപകൻ ഡയാലിസ് യൂനിറ്റിൽനിന്ന് തന്റെ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി മാറി. അൽഅഫ്‌ലാജിലെ ബധിര വിദ്യാലയത്തിലെ അധ്യാപകൻ സുൽത്താൻ ഫഹദ് അൽസറാമിയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിന് രോഗം തടസ്സമല്ലെന്ന് തെളിയിച്ച് മദ്‌റസതീ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ക്ലാസ് എടുത്തത്. മിനിറ്റുകൾക്കകം നിരവധി പേരാണ് ഈ വീഡിയോ ക്ലിപ്പിംഗ് കണ്ട് അഭിപ്രായം രേഖപ്പെടുത്തി ഷെയർ ചെയ്തത്. ഡയാലിസിസ് കിടക്കയിൽനിന്ന് വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ പകർന്നുനൽകിയ സുൽത്താൻ അൽസറാമിയെ തേടി അഭിനന്ദനപ്രവാഹങ്ങൾ തുടരുകയാണ്.  

Tags

Latest News