അൽ നമാസ്- അൽനമാസ് കെഎംസിസി കമ്മിറ്റി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഫോറം വിതരണോദ്ഘാടനവും, ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഡോ. വിവേഗ് എറണാകുളം (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ) ആരോഗ്യ ക്ലാസ് നയിച്ചു. പ്രഷറും ഷുഗറും യൂറിക് ആസിഡുമാണ് പ്രവാസികളുടെ മുഖ്യ ആരോഗ്യ പ്രശ്‌നങ്ങളെന്നും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
രാവിലെ തുടങ്ങിയ പരിപാടി മലയാളി സമാജം ട്രഷറർ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സുരക്ഷാ പദ്ധതി ഫോറം മലയാളി സമാജം സെക്രട്ടറി റഹീം തിരുവനന്തപുരത്തിന് കോപ്പി നൽകി അൽ നമാസ് കെഎംസിസി പ്രസിഡന്റ് കോയ ഹാജി ഉദ്ഘാടനം ചെയ്തു.
സുരക്ഷാ പദ്ധതിയെ കുറിച്ച് സെക്രട്ടറി ഹിദായത്തുള്ള വാവൂർ വിശദീകരിച്ചു. നമാസിൽ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിനും കൊല്ലം കരുനാഗപ്പള്ളി സ്വദേശി റജിയുടെ കുടുംബത്തിനും ഉള്ള ഫണ്ട് അടുത്ത മാസം എടവണ്ണപ്പാറയിൽ നടക്കുന്ന നാഷണൽ കമ്മിറ്റിയുടെ വാർഷിക പരിപാടിയിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് കോയ ഹാജി അധ്യക്ഷത വഹിച്ചു.
ജോ.സെക്രട്ടറി അയ്യൂബ് എഞ്ചിനീയർ, മലയാളി സമാജം സെക്രട്ടറി റഹീം തിരുവനന്തപുരം, സോമൻ കൊല്ലം ആശംസകൾ നേർന്നു.
20 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽപോകുന്ന പെരിന്തൽമണ്ണ അങ്ങാടിപ്പുറം അൻവർ സാദത്തിന്നു അൽനമാസ് കെഎംസിസിസിയുടെ മെമന്റോ ചെയർമാൻ റിയാസ് സിപി കാരാത്തോട് നൽകി.
ടൗൺ കമ്മിറ്റിയുടെ കലണ്ടർ ട്രഷറർ സൈദാലിക്കുട്ടി ഫാറൂഖിന് നൽകി ഉദ്ഘാടനം ചെയ്തു. റസീവർ ഇവിഎം കുട്ടി നന്ദി പറഞ്ഞു.






