ജോൺസൺ ആന്റ് ജോൺസണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന് അനുമതി

വാഷിംഗ്ടൺ-ജോൺസൺ ആന്റ് ജോൺസൺ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സിന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ(എഫ്.ഡി.എ) അനുമതി നൽകി. ഒറ്റ ഡോസിൽ തന്നെ ഫലപ്രാപ്തിയുണ്ടാകുന്ന മരുന്നാണിത്. ഇത് വാക്‌സിൻ വിതരണം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും. കോവിഡ് ഗുരുതരമായവരിൽ പോലും 85.8 ശതമാനമാമ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയിൽ നടത്തിയ പരീക്ഷണത്തിൽ 81.7 ശതമാനവും ബ്രസീലിൽ 87.6 ശതമാനവുമാണ് ഫലപ്രാപ്തി ലഭിച്ചത്. തിങ്കളാഴ്ച മുതൽ അമേരിക്കയിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
 

Latest News