Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

മക്ക ചേംബറിൽ ജിദ്ദ കോൺസുലേറ്റ് സേവനത്തിന് സ്ഥിരം കേന്ദ്രം

ജിദ്ദ- കോൺസുലാർ സേവനങ്ങൾ നൽകുന്നതിനായി വി.എഫ്.എസ് ഗ്ലോബലുമായി സഹകരിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാത്ത് സെന്റർ തുറന്നു. മക്ക മേഖലയിലുള്ളവർക്ക് കോൺസുലാർ സേവം എളുപ്പം ലഭ്യമാക്കുകയാണ് ലക്ഷ്യം. എക്‌സ്പ്രസ് ഹൈവേയിലെ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്താണ് സെന്റർ പ്രവർത്തിക്കുക. പൊതു അവധി ദിവസങ്ങൾ ഒഴികെ ആഴ്ചയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം മൂന്നു വരെ സെന്റർ പ്രവർത്തിക്കും. ഇതുവരെ മക്കയിൽ മാസത്തിലൊരിക്കലാണ് കോൺസുലാർ സേവനം ലഭ്യമായിരുന്നുത്. ഇനി മുതൽ ഈ സ്ഥിരം കേന്ദ്രത്തിൽനിന്ന് ആഴ്ചയിൽ രണ്ടു ദിവസം എല്ലാവിധ സേനവനങ്ങളും ലഭിക്കും. ഈ കേന്ദ്രത്തിൽനിന്നുള്ള സേവനങ്ങൾ മാർച്ച് മൂന്നു മുതലാണ് ലഭ്യമാകുക. 
സേവനംആവശ്യമായവർ www.vfsglobal.com/india/saudiarabia/. സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അനുമതി സമ്പാദിച്ചിരിക്കണം. അനുമതി ലഭിച്ചവർ അനുമതിയുടെ കോപ്പി പ്രിന്റ് എടുത്ത് കൈവശം വെക്കുകയും സെക്യൂരിറ്റി മുൻപാകെ കാണിക്കുകയും വേണം. കൂടാതെ തവക്കൽനാ ആപ്പ് ഡൗൺലോഡ് ചെയ്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമായിക്കണം ഇവിടെ എത്താൻ. അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തു മാത്രമേ സെന്ററിൽ എത്താൻ പാടുള്ളൂവെന്നും നിർദേശമുണ്ട്.

Tags

Latest News