Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

യൂത്ത് ലീഗ് പദയാത്രയിലേക്ക് ലോറി പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്

മലപ്പുറം-  മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി പാഞ്ഞുകയറിയതിനെ തുടർന്ന്​ നിരവധി പേർക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരം ആറരയോടെ  ചെറുകാവ് പഞ്ചായത്തിലെ ജാഥാ പര്യടനത്തിനിടെ ദേശീയപാതയിൽ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്. ആരുടെയും പരിക്ക്​ ഗുരുതരമല്ല.

പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ, മറ്റ് നിരവധി വാഹനങ്ങൾ എന്നിവ അപകടത്തിൽപ്പെട്ടു.

 

Latest News