അൽകോബാർ- അൽകോബാർ കെ.എം.സി.സി കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെൻറ് അൽകോബാർ കെ.എം.സി.സി എഫ് എസ് ട്രാവൽസ് ക്രിക്കറ്റ് ബൊനാൻസാ 2017 നവംബർ 30 ഡിസംബർ 1 തീയതികളിൽ റാക്ക സാബ്‌സ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ –ജി എം ബനാത്ത് വാല സാഹിബ് മെമ്മോറിയൽ ഗ്രൌണ്ടിൽ നടക്കും. ഉദ്ഘാടന ദിവസമായ നവംബർ മുപ്പതിന് വൈകീട്ട് ആറരക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ദീൻ മുഖ്യാഥിതിയായി പകെടുക്കും. മൂന്നര പതിറ്റാണ്ട് പിന്നിട്ട സേവന പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നാട്ടിലെ അശരണർക്കും പ്രവാസലോകത്തെ കഷ്ടതയനുഭാവിക്കുന്നവർക്കും കൂടുതൽ താങ്ങാവുക എന്നലക്ഷ്യത്തോടെയാണ് അൽകോബാർ കെ.എംസി.സി ഭാവി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും ഇതിലേക്കുള്ള സഹായഹസ്തങ്ങൾ സ്വീകരിക്കുന്നതോടൊപ്പം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന പ്രവാസി സമൂഹത്തിന് കായിക മേഖലകളിലൂടെ ആശങ്കകൾക്ക് സാന്ത്വനമാവുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ടൂർണ്ണമെൻറ് ഒരുക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി
കെ.എം.സി.സി ബേപ്പൂർ ബ്ലാസ്‌റ്റേഴ്‌സ്,അൽകോബാർ യുണൈറ്റഡ്,മെട്രോ ഏഷ്യ അൽകോബാർ,തൃക്കരിപ്പൂർ കെ.എം.സി.സി,ഇ.ആർ.സി ക്ലബ്ബ് അൽകോബാർ,റാക്ക കെ.എം.സി.സി,സമാഈൽ ദമ്മാം,സ്വിങ്ങേഴ്‌സ് അൽകോബാർ,സാബ് ക്രിക്കറ്റ് ക്ലബ്,തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ്ബ്,ഡിഎൽഎഫ്,യുണൈറ്റഡ് മുട്ടം തുടങ്ങിയ പന്ത്രണ്ടോളം ടീമുകൾ ക്രിക്കറ്റ് ബൊണാൻസയിൽ പ്രാഥമിക ലീഗ് മത്സരങ്ങളിൽ മാറ്റുരക്കും.
തുടർന്ന്! ക്വാർട്ടർ /സെമി/ഫൈനൽ മത്സരങ്ങൾ അടക്കം ഇരുപതോളം മത്സരങ്ങൾ രണ്ട് ദിവസങ്ങളിൽ പകലും രാത്രിയുമായി നടക്കും.
വിജയികൾക്ക് എഫ്.എസ്.എൻ ട്രാവൽസ് വിന്നേഴ്‌സ് ട്രോഫിയും െ്രെപസ്മണിയും റണ്ണേഴ്‌സ് ടീമിന് ബി.പി.എൽ കാർഗോ ട്രോഫിയും െ്രെപസ് മണിയും ലഭിക്കും.അതോടൊപ്പം കിഴക്കൻ പ്രവിശ്യയിലെ നാല് പ്രമുഖ ഇന്ത്യൻ സ്‌കൂൾ ടീമുകൾ പങ്കെടുക്കുന്ന പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇൻറർസ്‌കൂൾ ക്രിക്കറ്റ് മത്സരങ്ങളും നടക്കും.
കിഴക്കൻ പ്രവിശ്യയിൽ ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്ന സാബ്‌സ ക്രിക്കറ്റ് ക്ലബ്ബ് ടീ അധികൃതർ ഈ ടൂർണ്ണമെന്റുമായി സഹകരിക്കുന്നുണ്ട്.വ്യാഴാഴ്ച വൈകീട്ട് ആറര മുതൽ പതിനൊന്നു മണിവരെയും ഡിസംബർ ഒന്ന് വെള്ളി രാവിലെ ആറു മണിമുതൽ രാതി പത്തര വരെയാണ് മത്സര ഷെഡ്യൂൾ ഒരുക്കിയിരിക്കുന്നത്.
ടൂർണ്ണമെൻറ് വിജയപ്പിക്കാൻ പ്രവിശ്യയിലെ എല്ലാ മനുഷ്യസ്‌നേഹികളുടെയും സാന്നിദ്ധ്യം അഭ്യർഥിക്കുന്നതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു ടൂർണ്ണമെൻറ് വിജയകരമായ നടത്തിപ്പിന് വേണ്ടി ഡോ: അബ്ദുസ്സലാം കണ്ണിയൻ ചെയർമാൻ കുഞ്ഞിമുഹമ്മദ് കടവനാട്, ഒ.പി ഹബീബ്,നജീബ് അരഞ്ഞിക്കൽ,റസ്സൽചുണ്ടാക്കാടൻ,(വൈസ് ചെയർമാന്മാർ) ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ ) സിദ്ധീഖ് പാണ്ടികശാല,നജീബ് ചീക്കിലോട്,ആസിഫ് കൊണ്ടോട്ടി,ഇഖ്ബാൽ ആനമങ്ങാട്, (ജോയിൻറ് കൺവീനർമാർ ) അഹമ്മദ് റസാലി പൊന്നമ്പത്ത്, റിയാസ് പെരുമണ്ണ,ഫൈസൽ മുട്ടിൽ, (ടെക്‌നിക്കൽ കമ്മിറ്റി) സിദ്ധീഖ് പാണ്ടികശാല (ഫിനാൻസ് കൺട്രോളർ)മുജീബ് കളത്തിൽ,സിറാജ് ആലുവ,(മീഡിയ & പബ്ലിസിറ്റി) കോയാക്കുട്ടി ഫറോക്ക്, പി.റ്റി.മിർഷാദലി,റസാക്ക് ചോലക്കര,(വാളണ്ടിയർ) ഫൈസൽ കൊടുമ,ഹബീബ് പൊയിൽതൊടി,മൊയ്തുണ്ണി പാലപ്പെട്ടി,ഗഫൂർ വയനാട്,ഷമീർ ദോഹ(ഫുഡ് & ബീവറേജസ്)മജീദ് കുറ്റിക്കാട്ടൂർ,ഷറഫുദ്ധീൻ വെട്ടം (ലൈറ്റ്& സൌണ്ട്) സൈനുദ്ധീൻ തിരൂർ,അനസ് പകര,മജീദ് ചുങ്കം,നിയാസ് (മെഡിക്കൽ സർവീസ്)ബീരാൻ ചേറൂർഅഷറഫ് കൊടുവള്ളി(ട്രാൻസ്‌പോർട്ടേഷൻ)നാസർ ചാലിയം അബ്ദുൽ ജബ്ബാർ കാസർഗോഡ്,ഹസൻ പള്ളിക്കര(സ്‌റ്റേജ് & പ്രോഗ്രാം )അബ്ദുൽ ഖാദർ പൊന്നാനി,നൌഷാദ് ചാലിയം,മുനീർ നന്തി (ഗിഫ്റ്റ്‌സ്&ട്രോഫി)ഷമീർ സുബൈഖ, അൻവർ ഷാഫി വളാഞ്ചേരി,(ഫോട്ടോ &വീഡിയോ ഗ്രാഫി)റഫീക്ക് പൊയിൽതൊടി,കലാം മീഞ്ചന്ത റിസപ്ഷൻ& ഗസ്റ്റ് റിലേഷൻ) എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘം കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ ഡോക്ടർ അബ്ദുസ്സലാം കണ്ണിയൻ,ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ, സാബ്‌സ ക്ലബ് ചെയർമാൻ സൽമാൻ സലാഹുദ്ദീൻ, അൽകോബാർ കെ.എം.സി.സി ഭാരവാഹികളായ പ്രസിഡണ്ട് റഫീക്ക് പൊയിൽതൊടി,സിറാജ് ആലുവ, , ,നജീബ് ചീക്കിലോട്,സിദ്ധീഖ് പാണ്ടികശാല, അഹമദ് റസാലി പൊന്നമ്പത്ത് വിവിധ ടീം പ്രതിനിധികൾ, എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു