ചൈനീസ് കളിപ്പാട്ട കുത്തക തകര്‍ക്കണം- മോഡി

ന്യൂദല്‍ഹി- ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്തെ് ഇന്ത്യയില്‍ കളിപ്പാട്ട നിര്‍മ്മിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് ആഹ്വാനം. രാജ്യത്തെ ആദ്യ ടോയ് ഫെയര്‍(കളിപ്പാട്ട മേള) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
'പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സൗഹൃദമായ വസ്തുക്കള്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കണം. മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കണം. രാജ്യത്ത് 85 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുകയാണ്. 100 ബില്യണ്‍ യു.എസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യക്ക് ചെറിയ പങ്ക് മാത്രമേയുള്ളു എന്നതില്‍ ദുഖമുണ്ട്' പ്രധാനമന്ത്രി പറഞ്ഞു.
കളിപ്പാട്ട നിര്‍മ്മാണ മേഖല്ക്കായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ കര്‍മ പദ്ധതി തയാറാകുന്നുണ്ട്. ആഭ്യന്തര ഉല്പാദനം കൂട്ടാനായി 15 മന്ത്രാലയങ്ങള്‍ പദ്ധതിയുടെ ഭാഗമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാരാണാസിയിലെയും, ജയ്പൂരിലെയും പരമ്പരാഗത തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.

Latest News