ഡിജിറ്റല്‍ നിയന്ത്രണത്തില്‍ പുതുതായി ഒന്നുമില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്രം. നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ ഐ.ടി നിയമങ്ങള്‍ അനുസരിച്ച് മാത്രമേ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകൂ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നിയമം ജനങ്ങള്‍ക്കു ഗുണകരമാണെന്നും അവര്‍ അത് ആഗ്രഹിക്കുന്നതാണെന്നും ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തുവന്നിരുന്നു.
രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നു നിയമത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തുവന്നത്.
നവമാധ്യമങ്ങളായ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ന്യൂസ് സൈറ്റുകള്‍, വിവിധ സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പുതിയ ചട്ടത്തിന് വിധേയമാകും. ഡിജിറ്റല്‍ എത്തിക്‌സ് കോഡിലൂടെ രാജ്യത്തെ എല്ലാ സോഷ്യല്‍ മീഡിയ, ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ക്കും നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം.

ദേശവിരുദ്ധ നിലപാടുകള്‍, പരാമര്‍ശങ്ങള്‍ എന്നിവയെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നിവയും വിഡിയോ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, ആമസോണ്‍ െ്രെപം, നെറ്റ്ഫഌക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയവയ്ക്കും പുതിയ നിയമം ബാധകമാകുമെന്നുമാണ് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

Latest News