ഹെയ്തിയില്‍ കൂട്ട ജയില്‍ചാട്ടം, കലാപം: 25 മരണം

പോര്‍ട്ടോ പ്രിന്‍സ്- കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ തടവുകാര്‍ കൂട്ടത്തോടെ ജയില്‍ചാടി. ക്രോയിക്‌സ് ഡെസ് ബുക്കേസ് ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 400 ലധികം തടവുകാര്‍ ജയില്‍ ചാടിയത്. കലാപത്തിലും മറ്റും ജയില്‍ ഉദ്യോഗസ്ഥനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. തടവു ചാടിയ ചില കുറ്റവാളികളെ പോലീസ് പിന്തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയും ചിലരെ പിടികൂടുകയും ചെയ്തു.
ജയിലിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറ് തടവുകാരും ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായി ഹെയ്തി കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫ്രാന്റ്‌സ് എക്‌സാന്റസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാക്കിയുള്ളവരെല്ലാം ജയിലിന് സമീപത്തുണ്ടായിരുന്ന സാധാരണക്കാരാണെന്നും രക്ഷപ്പെടുന്നതിനിടെ തടവുകാരാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരില്‍ 60 തടവുകാരെ പിന്നീട് പിടികൂടിയതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ജയിലില്‍ കലാപമുണ്ടായത്.

Latest News