കോവിഡ്: സൗദിയില്‍ പത്തു മസ്ജിദുകള്‍കൂടി അടച്ചു

റിയാദ് - സൗദിയില്‍ പത്തു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഇതോടെ ഇരുപതു ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 168 ആയി. ഇതില്‍ 153 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.

റിയാദ് പ്രവിശ്യയില്‍ ആറു മസ്ജിദുകളും അസീര്‍ പ്രവിശ്യയിലെ അബഹ, കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, ജിസാന്‍ എന്നിവിടങ്ങളില്‍ ഓരോ പള്ളികളുമാണ് അടച്ചത്.

വിവിധ പ്രവിശ്യകളില്‍ പന്ത്രണ്ടു മസ്ജിദുകള്‍ അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. ഇതില്‍ ആറെണ്ണം റിയാദ് പ്രവിശ്യയിലാണ്. അല്‍ജൗഫ് പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, ജിസാന്‍ എന്നിവിടങ്ങളില്‍ ഓരോ പള്ളികളും വീണ്ടും തുറന്നു.

 

Latest News