ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി ഫേസ്ബുക്കിന് കരാര്‍

കാന്‍ബറ മൂന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറുണ്ടാക്കിയെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണിത്.
ഫേസ്ബുക്ക് നിര്‍ദ്ദേശിച്ച മാറ്റങ്ങളുള്‍പ്പെടുത്തിയാണ് നിയമം പാസാക്കിയത് എന്നാണ് വിവരം.പ്രൈവറ്റ് മീഡിയ, ഷ്വാര്‍ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങളുമായാണ് കരാര്‍. അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ കരാറില്‍ ഇരു വിഭാഗവും ഒപ്പുവെക്കും. അതേസമയം, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല.

 

Latest News