Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജാ രവിവർമ, അബനീന്ദ്രനാഥ് ടാഗോർ, വിഎസ് ഗെയ്തോണ്ടെ, സൽമാൻ ഖാൻ: വിഷമിച്ചു പോയെന്ന് താരം

മുംബൈ- സൽമാൻ തരക്കേടില്ലാത്ത ഒരു പെയിന്ററാണെന്ന് അദ്ദേഹത്തിന്റെ അഭിനയത്തിൽ തൃപ്തിയില്ലാത്തവർ പോലും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ, രാജാ രവിവർമയോടും അബനീന്ദ്രനാഥ് ടാഗോറിനോടുമെല്ലാം ആരെങ്കിലും അദ്ദേഹത്തെ താരതമ്യം ചെയ്താൽ എല്ലാ ചിത്രകലാ സ്നേഹികളെയും പോലെ അദ്ദേഹത്തിനും വിഷമവും നാണവും വരും. അത്തരമൊരു അവസ്ഥയിലാണ് സൽമാൻ ഖാൻ ഇപ്പോഴുള്ളത്.

സൽമാന്റെ പെയിന്റിങ്ങുകളിലൊന്ന് ഒരു ആർട്ട് എക്സിബിഷനിൽ പ്രദർശിപ്പിച്ചു. ബെംഗളൂരുവിൽ നടന്ന എക്സിബിഷനിൽ സൽമാന്റെ ചിത്രം പ്രദർശനത്തിനു വെച്ചത് രാജാ രവിവർമയുടെയും അബനീന്ദ്രനാഥ ടാഗോറിന്റെയുമെല്ലാം ചിത്രങ്ങൾക്കൊപ്പമാണ്. അൽപം നാണത്തോടെ സൽമാൻ ഇക്കാര്യം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.

സൽമാന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ തങ്ങൾ സന്തോഷിക്കുന്നതായി എക്സിബിഷൻ സംഘാടകർ പറഞ്ഞു. സൽമാൻ തന്റെ കഥാപാത്രങ്ങൾക്ക് വൈകാരികഭംഗി പകരുന്നതു പോലെ ചിത്രങ്ങളിലേക്ക് പ്രസ്തുത ഭംഗി പകർന്നിരിക്കുന്നതായി സംഘാടകർ ചൂണ്ടിക്കാട്ടി.

Latest News