Sorry, you need to enable JavaScript to visit this website.

മാധ്യമസ്ഥാപനങ്ങൾക്കു നേരെ ഗ്രനേഡ് ആക്രമണവും ഭീഷണിയും: മണിപ്പൂരിൽ മാധ്യമ സമരം

ഗുവാഹത്തി- മാധ്യമസ്ഥാപനത്തിനു നേരെ നടന്ന ആക്രമണത്തിലും ഭീഷണികളിലും പ്രതിഷേധിച്ച് മണിപ്പൂരിലെ മാധ്യമങ്ങൾ സമരം നടത്തുന്നു. ദിവസങ്ങൾക്കു മുമ്പ് ഒരു പ്രാദേശിക മാധ്യമസ്ഥാപനത്തിലേക്ക് അജ്ഞാതർ ഹാൻഡ് ഗ്രനേഡ് എറിഞ്ഞിരുന്നു. ഇവരെ ഇതുവരെയും തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല.

വെള്ളിയാഴ്ച മുതൽ 48 മണിക്കൂർ നേരത്തേക്കാണ് മണിപ്പൂരി മാധ്യമങ്ങൾ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൊക്നാഫാം എന്ന പ്രാദേശിക മാധ്യമത്തിനു നേർക്കാൻ് ഗ്രനേഡ് ആക്രമണം നടന്നത്. കെട്ടിടത്തിനുള്ളിലേക്ക് ഹാൻഡ് ഗ്രനേഡ് വന്ന് വീണുവെങ്കിലും അത് പൊട്ടാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇതേ സ്ഥാപനത്തിന്റെ എഡിറ്റർക്ക് കഴിഞ്ഞദിവസം ഭീഷണിസന്ദേശം ലഭിക്കുകയും ചെയ്തു.

എഡിറ്റേഴ്സ് ഗിൽഡ് മണിപ്പൂരും ആൾ മണിപ്പൂർ വർക്കിങ് ജേണലിസ്റ്റ്സ് യൂണിയനും ചേർന്നാണ് സമരം നടത്തുന്നത്. ഇരുകൂട്ടരും ഒരു അടിയന്തിര യോഗം ചേർന്ന് ഈ തീരുമാനമെടുക്കുകയായിരുന്നു.

മണിപ്പൂരിലെ മിക്ക തീവ്രവാദ ഗ്രൂപ്പുകളും ഈ ആക്രമണത്തിലോ ഭീഷണി സന്ദേശത്തിലോ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Latest News