സൗദിയില്‍ 338 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 320

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 338 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 320  പേർ രോഗമുക്തി നേടി.

അഞ്ച് പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ6488 ആയി. ഗുരുതരാവസ്ഥയിലുള്ള 475 പേരടക്കം ആക്ടീവ് കേസുകള്‍ 2562 ആണ്. മൊത്തം രോഗബാധിതരായ 3,77,061 പേരില്‍ 3,68,011 പേർ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് 179

കിഴക്കന്‍ പ്രവിശ്യ 70

മക്ക 42

അല്‍ഖസീം -9

അല്‍ബാഹ-3

മദീന-7

അസീർ-10

തബൂക്ക്- 4

അല്‍ജൌഫ്- 5

നജ്റാന്‍-2

ഹായില്‍- 3

ഉത്തര അതിർത്തി- 1

ജിസാന്‍- 3

https://www.malayalamnewsdaily.com/sites/default/files/2021/02/27/covid27.png

Latest News