Sorry, you need to enable JavaScript to visit this website.

സൗദി ലക്ഷ്യമിട്ട മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ സഖ്യസേന തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം സഖ്യസേന പരാജയപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് ഹൂത്തികള്‍ ദക്ഷിണ സൗദി ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്.
ഹൂത്തികളുടെ ശക്തി കേന്ദ്രമായ സഅ്ദയില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി മിസൈല്‍ കണ്ടെത്തി സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ഇന്നു രാവിലെ ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനും ഹൂത്തികള്‍ ശ്രമിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.

 

Latest News