കല്പറ്റ-കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് കടല്‍മാട്(53)നിര്യാതനായി.
ദീര്‍ഘകാലം പ്രവാസിയായിരുന്ന അയൂബ് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അബുദാബി ശക്തി തിയറ്റേഴ്സിന്റെയും പ്രവാസി വയനാടിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. 'കോടമഞ്ഞ്' എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: അബ്ദുല്‍സമീഹ്, അബ്ദുല്ഷഹീന്, അക്സ. സഹോദരി: ജമീല ഉണ്ണീന്‍.






