കൊച്ചി- ഓൺലൈൻ റമ്മികളി നിയമവിരുദ്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കി. കേരള ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്താണ് സർക്കാർ വിജ്ഞാപനം. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി.
ഓൺലൈൻ റമ്മികളിയിൽ 10 ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു,
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹരജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. നിലവിൽ കേരള ഗെയിമിംഗ് ആക്ടിന് കീഴിൽ വരുന്നതല്ലായിരുന്നു റമ്മികളി.