പി.സി ജോർജിന്റെത് കക്കൂസിനെ നാണിപ്പിക്കുന്ന വായ-റിജിൽ

തിരുവനന്തപുരം- പി.സി ജോർജിന്റെ വായ കക്കൂസാണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ചുപോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റിജിലിന്റെ വിമർശനം. ഇതുപോലെ വിഷം വമിപ്പിക്കുന്ന ഒരു മാലിന്യത്തെ കേരള രാഷ്ട്രീയം കണ്ടിട്ടില്ലെന്നും റിജിൽ പറഞ്ഞു. പൂഞ്ഞാർ എം.എൽ.എ ആയത് ആരുടെയെല്ലാം വോട്ടു കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും റിജിൽ മാക്കുറ്റി പറഞ്ഞു.
 

Latest News