Sorry, you need to enable JavaScript to visit this website.

സൗഹൃദ സന്ദേശ യാത്രയുടെ ഭാഗമായി  സൗഹൃദ സദസ്സുകൾക്ക് തുടക്കം

നിലമ്പൂർ - മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയോടനുബന്ധിച്ച് നടത്തുന്ന സൗഹൃദ സദസ്സുകൾക്ക് തുടക്കമായി. മമ്പാട് ടാണയിലെ ടീക് ടൗൺ കൺവെൻഷൻ സെന്ററിൽ നടന്ന സദസ്സ് വിവിധ മതദർശനങ്ങളുടെ സംഗമ വേദിയായി. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക അടിസ്ഥാന കാരണം മതങ്ങളല്ലെന്നും നിലവിലുള്ള സൗഹാർദാന്തരീക്ഷത്തെ ബോധപൂർവം തകർക്കാനുള്ള ഗൂഢ നീക്കമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 


ഭാരതത്തിന്റെ നട്ടെല്ല് ആത്മീയതയാണെന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഡയറക്ടർ സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സഹിഷ്ണുത മാത്രമല്ല എല്ലാ ആത്മീയതയെയും സ്വീകരിക്കുന്ന സംസ്‌കാരമാണുള്ളത്. ലോകത്ത് എല്ലാ മതങ്ങളും ഇല്ലാതായാലും ഇന്ത്യയിൽ അത്തരത്തിൽ സംഭവിക്കില്ല. പല പേരുകളിൽ നാം ഈശ്വരനെ വിളിച്ച് പ്രാർഥിക്കുന്നു. എന്നാൽ അതെല്ലാം ഒന്നാണ്. ഭാരതത്തിൽ മതപരമായ വേർതിരിവ് ഉണ്ടായിരുന്നില്ല. എന്നാൽ നമ്മുടെ പാരമ്പര്യത്തെ ചിലർ തകർക്കുവാൻ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നല്ല കാലം തിരിച്ചുവരട്ടെ. രാജ്യം എല്ലാ ആത്മീയതയെയും ഉൾക്കൊള്ളുന്ന പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാൻ രാജ്യമൊട്ടുക്കും ഇത്തരത്തിലുള്ള കൂട്ടായ്മകൾ ഉണ്ടാകട്ടെയെന്നും സ്വാമി അഭിപ്രായപ്പെട്ടു. 
ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ഫാ. മാത്യൂസ് വട്ടിയാനിക്കൽ, ഫാ. മത്തായി ജോസഫ്, സുഹൈൽ ചുങ്കത്തറ, സലീം എടക്കര, ഹകീം ചോലയിൽ, ഡോ. കേദാർനാഥ്, ഒ.എം കരവാരക്കുണ്ട്, രാജൻ കരുവാരക്കുണ്ട്, മജീഷ്യൻ ആ.കെ മലയത്ത്, റഷീദ് മമ്പാട്, അബ്ദു റഷീദ് വല്ലാഞ്ചിറ, പി.ടി. തോമസ്, കുഞ്ഞു മുഹമ്മദ് കാളികാവ്, മുഹമ്മദ് സലീം എടക്കര, ബാബുരാജ് തുവ്വൂർ, വിനോദ് പി.മേനോൻ മമ്പാട് ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.


മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി ആമുഖ പ്രസംഗം നടത്തി. പി.വി. അബ്ദുൽ വഹാബ് എം.പി, പി.കെ. ബഷീർ എം.എൽ.എ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, ഇസ്മായിൽ മൂത്തേടം, ഉമ്മർ അറക്കൽ, സലിം കരുവമ്പലം, സി. മുഹമ്മദാലി, എം.എ. ഖാദർ, എം.കെ. ബാവ, എം.അബ്ദുല്ലക്കുട്ടി, പി.കെ.സി അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി, മുസ്തഫ അബ്ദുൽ ലത്തീഫ്, കബീർ മുതുപറമ്പ്, സി.എച്ച്. ഇഖ്ബാൽ, ടി.പി. സിദ്ദീഖ്, ജസ്മൽ പുതിയറ, കുഞ്ഞാപ്പു ഹാജി, ഫസ്‌ലുൽ ഹഖ് മാസ്റ്റർ, വി.എ.കെ തങ്ങൾ തുടങ്ങിവർ സംസാരിച്ചു.  
 

Latest News