ഗര്‍ഭിണിയായ മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടി

ലണ്ടന്‍- പ്രണയത്തിനെന്ത് പ്രായം?  ഏത് ആശുപത്രി വാര്‍ഡില്‍ വെച്ചും എപ്പോഴും പ്രണയം മൊട്ടിടാം. കമിതാക്കള്‍ ഒളിച്ചോടുകയും ചെയ്യും. പ്രായമെന്നതൊക്കെ വെറുമൊരു നമ്പര്‍ എന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് തലസ്ഥാന നഗരിയിലെ കമിതാക്കള്‍. ലണ്ടനില്‍ ഗര്‍ഭിണിയായ മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചു.  24 കാരിയായ മകളുടെ കാമുകനൊപ്പമാണ്  44 കാരി ജോര്‍ജിന നാടുവിട്ടത്. ഗ്ലൗസസ്റ്റര്‍ഷേറില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെയാണ് അമ്മയും കാമുകനും പ്രണയത്തിലായത്. പ്രസവം കഴിഞ്ഞ് ആശുപത്രി വാസമവസാനിപ്പിച്ച്  മകള്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ മാതാവിനെയും കുഞ്ഞിന്റെ പിതാവിനെയും കാണാതെ അന്വേഷണം നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. തങ്ങള്‍ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത്  തുടരുക മാത്രമാണ്? ചെയ്യുന്നതെന്നും ജോര്‍ജിന പറയുന്നു. ബ്രിട്ടനിലെ സണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 


 

Latest News