സൗദിയില്‍ വിദേശത്തുനിന്ന് കടത്തിയ വന്‍ മദ്യശേഖരം പിടിച്ചു

ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തു കസ്റ്റംസ് പിടികൂടിയ മദ്യശേഖരം.

ദമാം - വിദേശത്തു നിന്ന് കടത്തിയ വന്‍ മദ്യശേഖരം ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തു കസ്റ്റംസ് പിടികൂടി.
ഇരുമ്പ് റോള്‍ ലോഡിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ ഒരു ലിറ്റര്‍ ശേഷിയുള്ള 1,370 കുപ്പി മദ്യമാണ് കസ്റ്റംസ് പിടികൂടിയത്.
മദ്യശേഖരം അടങ്ങിയ ലോഡ് സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു. അറബ് വംശജരാണ് പിടിയിലായത്.

https://www.malayalamnewsdaily.com/sites/default/files/2021/02/26/liq112.jpg


 

 

Latest News