തെരഞ്ഞെടുപ്പ്: 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട്

ന്യൂദൽഹി- കേരളം അടക്കമുള്ള നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം തുടങ്ങി. 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തും. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനായി ദീപക് മിശ്രയെ ചുമതലയേർപ്പിച്ചു. കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടി. കേരളത്തിൽ 40771 ബൂത്തുകൾ സജ്ജീകരിക്കും. പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ.
 

Latest News