ഇറാന്‍ ഭീഷണി ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക സഖ്യത്തിന് ഇസ്രായില്‍ നീക്കം

റിയാദ് - മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍ ഭീഷണി ചെറുക്കാന്‍ നാറ്റോ സഖ്യത്തിന് സമാനമായി സൈനിക സഖ്യം സ്ഥാപിക്കുന്നതിനെ കുറിച്ച് മൂന്നു ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രായില്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ഇസ്രായിലി മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനിക സഖ്യം സ്ഥാപിക്കുന്നതിനെ കുറിച്ച് മൂന്നു ഗള്‍ഫ് രാജ്യങ്ങളുമായി മാസങ്ങളായി ഇസ്രായില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇസ്രായിലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ മറ്റു ഇസ്രായിലി വൃത്തങ്ങള്‍ കൂട്ടാക്കിയില്ല.
മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇറാന്‍ ഭീഷണിക്കുള്ള തിരിച്ചടിയെന്നോണവും, ഇറാന്‍ ആണവ ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ നിലപാടുകള്‍ ഏകോപിപ്പിക്കാനും ഇറാന്‍ ആണവ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കാനും സിറിയയിലും ലെബനോനിലും ഇറാഖിലും ഇറാന്റെ സ്വാധീനം ചെറുക്കാനും ലക്ഷ്യമിട്ടാണ് സൈനിക സഖ്യം സ്ഥാപിക്കുന്നതിനെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായിലും ചര്‍ച്ചകള്‍ നടത്തുന്നത്.

 

Latest News