Sorry, you need to enable JavaScript to visit this website.

സൈനിക യൂനിഫോമില്‍ വിദേശികളെ തടഞ്ഞ് പിടിച്ചുപറി; റിയാദില്‍ നാലംഗ സംഘം പിടിയില്‍

റിയാദ് - നാലംഗ പിടിച്ചുപറി സംഘത്തെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള നാലു സൗദി യുവാക്കളാണ് പിടിയിലായത്. തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ വാഹനങ്ങള്‍ കവരുകയും സൈനിക യൂനിഫോം ധരിച്ച് വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ചെയ്ത സംഘമാണ് അറസ്റ്റിലായത്. മോഷ്ടിച്ച കാറുകളില്‍ കറങ്ങിയാണ് സംഘം പിടിച്ചുപറികള്‍ നടത്തിയിരുന്നത്. പണവും സൈനിക യൂനിഫോമുകളും മോഷണ വസ്തുക്കളും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

 

Latest News