കേരളത്തിലെത്തുന്ന പ്രവാസികൾക്ക് സൗജന്യ കോവിഡ് ടെസ്റ്റ്

തിരുവനന്തപുരം- വിദേശത്ത്‌നിന്ന് കേരളത്തിലെത്തുന്ന പ്രവാസികൾക്ക് സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന നിർദ്ദേശം വിവാദമായിരുന്നു. വിദേശത്ത്‌നിന്ന് 72 മണിക്കൂറിന്റെ ഇടവേളയിൽ എടുത്ത കോവിഡ് ടെസ്റ്റിന് പുറമെ നാട്ടിലെത്തുമ്പോഴും ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര നിർദ്ദേശം പ്രവാസികളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.
 

Latest News