Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രസീൽ ഇന്ത്യയിൽ നിന്ന് 20 ദശലക്ഷം കോവാക്സിൻ ഡോസുകൾ വാങ്ങുന്നു

റിയോഡിജനീറോ- ബ്രസീൽ ഇന്ത്യയിൽ നിന്ന് 20 ദശലക്ഷം കോവിഡ് വാക്സിൻ വാങ്ങുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിൻ ആണ് വാങ്ങുക. നിലവിൽ ഈ വാക്സിൻ രാജ്യത്ത് അടിയന്തിരോപയോഗത്തിലുണ്ട്. മുൻനിര പ്രവർത്തകരിൽ വാക്സിൻ പ്രയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്.

290,000 ഡോളറിന്റെ ഇടപാടാണിതെന്ന് ബ്രസീൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് മാസത്തിനും മെയ് മാസത്തിനും ഇടയിലായി വാക്സിൻ ഡെലിവറി നടക്കും. ആദ്യത്തെ 8 മില്യൺ ഡോസ് വാക്സിൻ മാർച്ചിൽ തന്നെ എത്തുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ലോകത്തിൽ ഏറ്റവും മാരകമായി കോവിഡ് രോഗം ബാധിച്ച രാജ്യങ്ങളിൽ യുഎസ് കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ബ്രസീൽ. ഇപ്പോഴും സ്ഥിതി അതീവഗുരുതരമായിത്തന്നെ തുടരുകയാണ്. 1,541 പേരാണ് വ്യാഴാഴ്ച മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 251,498 ആയി ഉയർന്നു. 65,998 പുതിയ കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതെസമയം കോവാക്സിന്റെ പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ് ബാരത് ബയോടെക്. അടുത്തതായി 5-നും 18-നും ഇടയ്ക്ക് പ്രായമുള്ളവരിൽ മരുന്ന് പരീക്ഷിക്കാൻ അനുമതി നൽകണമെന്ന് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട് ഭാരത് ബയോടെക്. ഇത് ഏറ്റവും ഒടുവിലത്തെ പരീക്ഷണഘട്ടമായാണ് കണക്കാക്കപ്പെടുന്നത്.

രോഗലക്ഷണമുള്ള, 18 വയസ്സ് തികഞ്ഞവരിൽ കോവാക്സിൻ എത്രത്തോളം മികവ് പുലർത്തുന്നുവെന്നതിന്റെ ഡാറ്റ സഹിതമുള്ള റിപ്പോർട്ട് നൽകാൻ ഡ്രഗ്സ് കൺട്രോളർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ വാക്സിനേഷന്റെ ആദ്യഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാംഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. രണ്ടാഘട്ടത്തിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക. ഇതിൽത്തന്നെ 60 വയസ്സ് കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകും.

Latest News