Sorry, you need to enable JavaScript to visit this website.

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ

പൊന്നാനി- മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പൊന്നാനി സ്വദേശി ഫഹദ് പിടിയിലായി. തട്ടിക്കൊണ്ടുപോകലിൽ പങ്കെടുത്ത മറ്റു മൂന്നുപേരും പിടിയിലായി. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. സംഘത്തിന് പ്രാദേശികമായി സഹായം നൽകിയ മറ്റു ചിലരും പോലീസിന്റെ നിരീക്ഷണത്തിലാണ്. വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ പിന്നീട് പാലക്കാട് വടക്കഞ്ചേരിയിൽ ഇറക്കിവിടുകയായിരുന്നു. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി ബന്ധപ്പെട്ട കേസിൽ പോലീസിനും കസ്റ്റംസിനും പുറമേ എൻഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഇ.ഡിക്ക് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമുണ്ടോയെന്ന് ഇ.ഡി തീരുമാനിക്കും. 

Latest News