കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 

ന്യൂദൽഹി- കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് നാലരക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക. അസം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. 

Latest News