മദ്യലഹരിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന യുവാവ് അറസ്റ്റില്‍ 

ന്യൂദല്‍ഹി-മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പോലീസിന്റെ പിടിയില്‍. ബുറാഡിയിലെ സന്ത് നഗറില്‍ നടന്ന സംഭവത്തില്‍ ഹഷിക (30) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങുകയും ചെയ്തു.
രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പോലീസ് പറയുന്നു. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ പിടിയിലായത്.
 

Latest News