Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര നീക്കം 

കവരത്തി-ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ തകൃതിയായ നീക്കം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും കുറ്റകരമാവും. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു.ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരില്‍ നിയമത്തിന്റെ കരട് പുറത്തിറക്കി. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ എന്ന നിയമം താമസിയാതെ നടപ്പിലാക്കും.
 

Latest News