ഇടുക്കിയില്‍ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി 

തൊടുപുഴ-ഇടുക്കി കുമിളിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.അതിര്‍ത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നുകളെ കുറിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുമളിയില്‍ നിന്ന് വന്‍ ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കട്ടപ്പന സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. റെനി, പ്രദീപ്, മഹേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.
 

Latest News