Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; രഹസ്യയോഗം ചേര്‍ന്ന  പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് സിപിഎം

കോഴിക്കോട്- പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന അജന്‍ഡയുമായി രഹസ്യയോഗം ചേര്‍ന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എന്‍ജിഒ അസോസിയേഷന്‍ നേതാക്കളടക്കം പങ്കെടുത്തായിരുന്നു യോഗം.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്‍ബലത്തിലാണ് ഒരു വിഭാഗം പോാലീസകാര്‍ രാഷ്ട്രീയ അജന്‍ഡയുമായി യോഗം ചേര്‍ന്നത്. ഇതില്‍ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന രഹസ്യയോഗത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
പങ്കെടുത്തവരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ നടപടി വൈകരുത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് ഗൗരവത്തോടെ കാണണം. പോലീസ് സേനയുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അച്ചടക്കവും പെരുമാറ്റ സംഹിതകളും ലംഘിച്ചനീക്കമാണിത്. ഉത്തരവാദപ്പെട്ടവര്‍ ഇതേക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടിക്ക് തയ്യാറാകണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
 

Latest News