Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി

കോഴിക്കോട്- ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി.ആര്‍പിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
 

Latest News