ദിലീപ് ഇന്ന് ദുബായിലേക്ക്; സംശയം നീങ്ങാതെ പോലീസ് 

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ സംശയങ്ങള്‍ ബാക്കിയാക്കി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക്.
തന്റെ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് പോകുന്നതെങ്കിലും കോടതി യാത്ര അനുവദിച്ചതില്‍ പോലീസ് നിരാശരാണ്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ടു തന്നെ നടിയെ ആക്രമിക്കാന്‍ ഗുഢാലോചന നടത്തിയെന്ന് പോലീസ് ആരോപിക്കുന്ന ദിലീപ് യു.എ.ഇയിലേക്ക് പോകുന്നത് സംശയം വര്‍ധിപ്പിക്കുന്നു. നടിയെ ആക്രമിക്കാനുള്ള ഗൂഢാലചോന ദുബായില്‍വെച്ചും നടത്തിയിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നുണ്ട്. 
ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയാണ് ദിലീപ് ദുബായിലേക്ക് പോകുക. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും അദ്ദേഹത്തോടൊപ്പം പോകുന്നുണ്ട്.
 

Latest News