നാഗംകുളങ്ങര കൊലപാതകം: എട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ- വയലാറിലെ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുടെ എട്ടു പേർ അറസ്റ്റിൽ. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസർ, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ, ഷാജുദീൻ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകൾ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്കും സംഘർഷത്തിൽ വെട്ടേറ്റിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്കു വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എസ്.ഡി.പി.ഐ ജാഥക്ക് നേരെ ആർ.എസ്.എസ് അക്രമണം നടത്തുകയായിരുന്നുവെന്നാണ് എസ്.ഡി.പി.ഐ ആരോപണം.
 

Latest News