Sorry, you need to enable JavaScript to visit this website.

ട്രംപ് മരവിപ്പിച്ച ഗ്രീൻ കാർഡ് ബൈഡൻ പുനരാരംഭിച്ചു

വാഷിങ്ടൻ- അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ അമേരിക്കയിൽ കടക്കുന്നതു വിലക്കിയ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി. വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് എതിരാണെന്നാണ് ബൈഡൻ വ്യക്തമാക്കി. 
കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽ നിന്ന് യു.എസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാർച്ച് 31 വരെയായിരുന്നു ബാധകം.  പ്രതിവർഷം  11 ലക്ഷം ഗ്രീൻ കാർഡാണ് അമേരിക്ക നൽകുന്നത്.
 

Latest News