ആലപ്പുഴ-ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് എസ്ഡിപിഐ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു വെട്ടേറ്റുമരിച്ച സാഹചര്യത്തിലാണ് നടപടി. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറില്‍ വന്‍ പോലീസ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.