മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ശസ്ത്രക്രിയ

റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ശസ്ത്രക്രിയ നടത്തി. അപ്പൻഡിസൈറ്റിസ് ഭേദമാകുന്നതിനുള്ള ശസ്ത്രക്രിയക്കാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വിധേയനാക്കിയത്. ബുധനാഴ്ച രാവിലെ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു.സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Latest News