Sorry, you need to enable JavaScript to visit this website.

ഐ.എസ് ബന്ധം ആയുധമാക്കി എന്‍.ഐ.എ; ഹാദിയ കേസ് ലോകവും ഉറ്റുനോക്കുന്നു

ന്യൂദല്‍ഹി- കേരളത്തിലെ അഖില ഇസ്്‌ലാം സ്വീകരിച്ച് മുസ്്‌ലിം യുവാവിനെ വരനായി തെരഞ്ഞെടുത്ത കേസ് ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ശ്രദ്ധേയം. ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്കു വരുമ്പോള്‍ അത് ആഗോള ഭീകര സംഘടനയായ ഐ.എസുമായും ലൗ ജിഹാദുമായും ബന്ധപ്പെടുത്തിയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഐ.എസ് അനുഭാവികള്‍ ഹിന്ദു സ്ത്രീകളെ ആകര്‍ഷിച്ച് ഇസ്്‌ലാമിലേക്ക് മതം മാറ്റുന്നതിന് ലൗ ജിഹാദ് ഉപയോഗിക്കുന്നുവെന്ന പ്രോസിക്യൂട്ടര്‍മാരുടേയും ദേശീയ അന്വേഷണ ഏജന്‍സിയുടേയും വാദമാണ് ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത്. ഹാദിയ കേസിനെ കുറിച്ച് പ്രമുഖ വാര്‍ത്ത എജന്‍സിയായ റോയിട്ടേഴ്‌സ് കൊച്ചിയില്‍നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്നലെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ 28 മാസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡസന്‍ കണക്കിന് മിശ്രവിവാഹിതരെയാണ് ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ തീര്‍ത്തും വ്യക്തിപരമായ ചോദ്യങ്ങളാണ് മുസ്്‌ലിം യുവാക്കളെ വിവാഹം ചെയ്ത ഹിന്ദു യുവതികളോട് ഉന്നയിച്ചതെന്ന് എന്‍.ഐ.എയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറയുന്നു.
വിവാഹത്തിനു മുമ്പ് ഭര്‍ത്താവിനോടൊപ്പം കിടപ്പറ പങ്കിട്ടുണ്ടോ? , വിവാഹത്തിനു മുമ്പ് ഇസ്്‌ലാമിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നോ, ഇസ്്‌ലാമിലേക്ക് മതം മാറുന്നതിനു മുമ്പ് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍.
2014 ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ആര്‍.എസ്.എസും മറ്റും തീവ്ര ഹിന്ദു ഗ്രൂപ്പുകളും ലൗ ജിഹാദ് എന്ന പദം പ്രചരിപ്പിച്ചു തുടങ്ങിയത്. വശീകരിച്ചും വിവാഹം ചെയ്തും ഹിന്ദു സ്ത്രീകളെ മതം മാറ്റുന്നതിനുള്ള് ഇസ്്‌ലാമിസ്റ്റ് കാമ്പയിനായാണ് ഇതിനെ അവര്‍ വ്യാഖ്യാനിക്കുന്നത്. അതേസമയം, ഇങ്ങനെ ആസൂത്രിത ശ്രമമോ കാമ്പയിനോ ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതോടെ ലൗ ജിഹാദ് ഉന്നയിക്കുന്നവര്‍ തന്നെ പരിഹസിക്കപ്പെട്ടു.
എന്നാല്‍ എന്‍.ഐ.എ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ 89 കേസുകള്‍ അന്വേഷിച്ചുവെന്നും ഇതില്‍ ഒമ്പതെണ്ണം ഐ.എസ് അനുഭാവികള്‍ ആസ്രതേണം ചെയ്തതാണെന്നും കണ്ടെത്തിയതായി പറയുന്നു. കേസ് അന്വേഷണം തുടരുന്നതിനാല്‍ പേരു വെളിപ്പെടുത്താതെയാണ് രണ്ട് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്. ഒമ്പത് കേസുകളലേയും തെളിവുകള്‍ സുപ്രീം കോടതി മുമ്പാകെ ഹാജരാക്കാന്‍ ഒരുങ്ങുകയാണ് എന്‍.ഐ.എ. എന്തു തെളിവുകളാണെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സി തയാറായിട്ടില്ല. അതേസമയം, ഇറാഖിലെ ഒരു മദ്രസയില്‍നിന്ന് രണ്ട് വനിതകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചത് പരിശോധിച്ചുവരികയാണെന്നു പറയുന്നു. ഒരു സ്ത്രീയും ഭര്‍ത്താവും ഐ.എസ്. വൃഡിയോകള്‍ തങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ക്ക് അയച്ചതാണ് മറ്റൊരു സംഭവം.
ഹിന്ദുക്കളും മുസ്്‌ലിംകളും തമ്മിലുള്ള വിവാഹം നിര്‍ബന്ധിച്ച് നടക്കുന്നതാണെന്ന് തെളിയിക്കാനാണ് ആര്‍.എസ്.എസും എന്‍.ഐ.എയും ശ്രമിക്കുന്നതെന്ന് സിപി.എം എം.പി എം.ബി രാജേഷ് പറയുന്നു. ബി.ജെ.പിയെ സഹായിക്കാനുള്ള ധ്രുവീകരണമാണ് എന്‍.ഐ.എ അന്വേഷണത്തിലൂടെ സാധ്യമാകുന്നതെന്നും എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇതുവഴി നേട്ടമുണ്ടാക്കാനാകില്ലെന്നും അവരെ പരാജയപ്പെടത്തുമെന്നും രാജേഷ് പറഞ്ഞു.
മതംമാറ്റത്തിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തുന്ന കാമ്പയിന്‍ ശരിവെക്കുന്നതാണ് എന്‍.ഐ.എ അന്വേഷണമെന്ന് കേരളത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെ. നന്ദകുമാര്‍ അവകാശപ്പെട്ടു. ഹിന്ദു ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും മതം മാറ്റുകയാണ് ആദ്യ ചുവടെന്നും പിന്നീട് ഇവരെ ഹിപ്്‌നോട്ടൈസ് ചെയ്ത് ജിഹാദിന് ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹലന്‍ എന്ന യുവാവ് ഐ.എസ് റിക്രൂട്ട്‌മെന്റിനു ശ്രമിച്ചവെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്. എന്നാല്‍ ഇത് ഷെഫിന്‍ ജഹാന്‍ നിഷേധിക്കുന്നു. ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. മാതാപിതാക്കളുടെ സംരക്ഷണത്തിലയച്ച ഹാദിയക്കെതിരെ ക്രിമിനല്‍ കേസില്ല.
നിര്‍ബന്ധത്തിനു വഴങ്ങിയാണോ മതം മാറിയതെന്ന് നേരിട്ട് ചോദിക്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഹാദിയയെ ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയുടെ മൊഴി രേഖപ്പെടുത്തണമെന്ന ഷെഫിന്‍ ജഹാന്റെ ആവശ്യം കീഴ്‌ക്കോടതി തള്ളിയിരുന്നു.
ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പരമോന്നത കോടതി ഒരു സ്ത്രീയോട് വിവാഹത്തിന്റെ സാധുതയും മതംമാറ്റവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു. കപില്‍ സിബലാണ് ഷെഫിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.
വൈവാഹിക വെബ്‌സൈറ്റിലുടെയാണ് ഹാദിയയെ കണ്ടുമുട്ടിയതെന്നും താന്‍ അപ്പോള്‍ ഒമാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും 26 കാരനായ ഷെഫിന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹാദിയയോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവാഹം നടന്ന് 48 മണിക്കൂറിനകമാണ് ഹാദിയയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതെന്നും ഷെഫിന്‍ പറഞ്ഞു.

 

 

Latest News