ദൈര്‍ഘ്യമേറിയ റാങ്ക് ലിസ്റ്റ് വേണ്ട, തലവേദന തീര്‍ക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം-  റാങ്ക് പട്ടികയിലെ ആളെണ്ണം കുറയ്ക്കുന്നതിന് സഹായമാകും വിധം ചട്ടം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ അതനുസരിച്ച് പി.എസ്.സിയുടെ നടപടികളിലും മാറ്റം വരുത്തുമെന്ന്  ചെയര്‍മാന്‍ എം.കെ. സക്കീര്‍. നീണ്ട റാങ്ക് ലിസ്റ്റ് സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. എന്നാല്‍ ഇത് സംവരണാനുകൂല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.
സംവരണാനുകൂല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമാകാനാണ്  നരേന്ദ്രന്‍ കമീഷന്‍ ശുപാര്‍ശപ്രകാരം നീണ്ട റാങ്ക് ലിസ്റ്റുകള്‍ പുറത്തിറക്കാന്‍ നിയമമുണ്ടാക്കിയത്.
ഒഴിവുകളുടെ അഞ്ചിരട്ടിവരെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കുകയും നിയമനം ലഭിക്കാത്തവര്‍ സമരവുമായി എത്തുകയും ചെയ്യുന്നത് തടയാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ നീണ്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചാലേ സംവരണാനുകൂല്യമുള്ളവര്‍ സ്ഥാനം പിടിക്കൂ. ഇതാണ് സര്‍ക്കാരിന് തലവേദനയാകുന്നത്.

 

Latest News