Sorry, you need to enable JavaScript to visit this website.

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര അനുമതി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അനുമതിയോടെ പുതുച്ചേരി നിയമസഭ പിരിച്ചുവിടുമെന്ന് കേന്ദ്ര മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിശദീക്കരിക്കവേ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പു നടക്കുമെന്നും പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 22ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി രാജി വെച്ചതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷമായ ബി.ജെ.പി മുന്നോട്ടു വരാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കാന്‍ തീരുമാനം ആയത്.

 

Latest News