റിയാദ്- യുവതിയോടൊപ്പം വാഹനാഭ്യാസത്തില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ പിടിയില്‍. ഖുറൈസ് റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി അഭ്യാസം നടത്തിയ യുവാക്കളെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
വാഹനാഭ്യാസ പ്രകടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാന്യതക്ക് നിരക്കാത്ത രീതിയില്‍ വസ്ത്രം ധരിച്ച യുവതി ഇവരെ പ്രോത്സാഹിപ്പിക്കുന്നതും ക്ലിപ്പിംഗില്‍ ദൃശ്യമാണ്. ഖുറൈസ് റോഡ് അടച്ചിട്ട് ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു ഇരുവരുടെയും പ്രകടനം. ക്ലിപ്പിംഗിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വാഹനാഭ്യാസ പ്രകടനം, അപകടങ്ങളുണ്ടാക്കി രക്ഷപ്പെടല്‍ തുടങ്ങിയ കേസുകളില്‍ സുരക്ഷാവിഭാഗം തേടുന്നവരാണ് പ്രതികള്‍.






