നാല് മേഖലകളിലൊഴികെ ബാക്കി എല്ലാ പൊതുമേഖലകളും സ്വകാര്യവത്കരിക്കും-മോഡി

ന്യൂദൽഹി- തന്ത്രപരമായ നാല് മേഖലകളിൽ ഒഴികെ മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്നും മോഡി വ്യക്തമാക്കി. 
സംരഭങ്ങളേയും ബിസിനസുകളേയും പിന്തുണയ്‌ക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സർക്കാർ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സിൽ ഏർപ്പെടുന്നത് അല്ല സർക്കാരിന്റെ ജോലി. പൊതുമേഖല  സ്ഥാപനങ്ങൾ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. ആറു പതിറ്റാണ്ടു മുമ്പ് മികച്ചതായിരുന്ന ഒരു നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും മോഡി വ്യക്തമാക്കി.
 

Latest News