Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മൂന്ന് മാസത്തേക്ക് ഇഖാമ; അഞ്ച് വകുപ്പുകളെ ചുമതലപ്പെടുത്തി, ഘട്ടംഘട്ടമായി നടപ്പാക്കും

റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകളും ഇഖാമകളും ത്രൈമാസ കാലാവധിയില്‍ അനുവദിക്കാനും പുതുക്കാനുമുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാനും അഞ്ചു സര്‍ക്കാര്‍ വകുപ്പുകളെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ചുമതലപ്പെടുത്തി.

 മാനവശേഷി, സാമൂഹിക വികസന മന്ത്രി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പ്രസിഡന്റ് എന്നിവരുമായി ധാരണയിലെത്തി, ത്രൈമാസ കാലാവധിയില്‍ ഇഖാമ അനുവദിക്കാനും പുതുക്കാനുമുള്ള തീരുമാനം നടപ്പാക്കി തുടങ്ങുന്ന തീയതി നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രിയെ രാജാവ് ചുമതലപ്പെടുത്തി.

സാങ്കേതിക തയാറെടുപ്പുകള്‍ക്ക് അനുസൃതമായി പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാവുന്നതാണ്. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ധനമന്ത്രാലയം, പെട്രോളിതര വരുമാന വികസന കേന്ദ്രം എന്നിവ പരസ്പരം ഏകോപനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

 

Latest News