Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലർവാടി ലിറ്റിൽ സ്‌കോളർ മെഗാ ഫിനാലെ: സൗദിയിൽനിന്ന് ഏഴ് പേർ

നവാൽ ഫാത്തിമ, ഷസ ബുഷൈർ, മുഹമ്മദ് നബീൽ, ഫാത്തിമ നവാബ്, ഹാനിയ ഇർഷാദ്, ഷേഹ ബുഷൈർ,  ആദിൽ മുഹമ്മദ്

റിയാദ് - മലർവാടി ഗ്ലോബൽ ലിറ്റിൽ സ്‌കോളർ വിജ്ഞാനോത്സവത്തിന്റെ മെഗാഫിനാലെയിലേക്ക് സൗദിയിൽനിന്ന് ഏഴുപേർ പങ്കെടുക്കാൻ യോഗ്യത നേടി. 300 ഓളം കുട്ടികളാണ് രണ്ടാം റൗണ്ടിൽ ഇവിടെനിന്നും മത്സരിച്ചത്. 
രണ്ട് ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ 2000 ഓളം കുട്ടികൾ പ്രാഥമിക റൗണ്ടിൽ സൗദിയിൽനിന്ന് പങ്കെടുത്തിരുന്നു. വിവിധ പ്രവിശ്യകളിൽനിന്ന് മെഗാഫിനാലെയിൽ എത്തിയ കുട്ടികളെയും രക്ഷിതാക്കളെയും മലർവാടി സൗദി രക്ഷാധികാരി കെ.എം. ബഷീർ അഭിനന്ദിച്ചു.


ദമാമിലെ അൽമുനാ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളായ ഫാത്തിമാ നവാബ്, സഹോദരങ്ങളായ മുഹമ്മദ് നബീൽ (യു.പി വിഭാഗം), നവാൽ ഫാത്തിമ (ഹൈസ്‌കൂൾ) ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി ആദിൽ മുഹമ്മദ് യു.പി തലത്തിലും ഫിനാലെയിലേക്ക് അർഹത നേടി. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികളായ ഷേഹ ബുഷൈർ (എൽ.പി), ഷസ ബുഷൈർ (ഹൈസ്‌കൂൾ) എന്നിവരും മെഗാ ഫിനാലെയിൽ എത്തി. രണ്ടുപേരും സഹോദരിമാണ്. യാര ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി ഹനിയ ഇർഷാദ് (എൽ.പി) മാത്രമാണ് റിയാദ് മേഖലയിൽ നിന്നും മെഗാഫിനാലെയിലേക്ക് യോഗ്യത നേടിയത്. 


പുതിയ അറിവുകൾ ആർജിക്കുവാനും കുടുംബത്തോടൊപ്പമിരുന്നു അന്വേഷണത്തിന്റെയും പങ്കുവെക്കലിന്റെയും പുതിയ അനുഭവങ്ങൾ കൈവരിക്കുവാനും ഗ്ലോബൽ ലിറ്റിൽ സ്‌കോളർ സഹായിച്ചതായി കുട്ടികൾ പറഞ്ഞു. ചോദ്യങ്ങളെല്ലാം തന്നെ ഉന്നത നിലവാരം പുലർത്തിയെന്നും ഇത്തരം മത്സരങ്ങൾ കോവിഡ് കാലത്ത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
മലർവാടി ഗ്ലോബൽ തലത്തിൽ മൂന്ന് വിഭാഗങ്ങളിലായി 90 കുട്ടികളാണ് അവസാന റൗണ്ടിൽ മത്സരിക്കുക. ഏപ്രിൽ ആദ്യവാരത്തിൽ മെഗാഫിനാലെ നടക്കുമെന്ന് മലർവാടി ലിറ്റിൽ സ്‌കോളർ കേരള അറിയിച്ചു.

 

 

Latest News