കോവിഡ് മരണസംഖ്യ അഞ്ചുലക്ഷത്തില്‍ തൊട്ട് അമേരിക്ക

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ കോവിഡ് മരണം അഞ്ചുലക്ഷം കവിഞ്ഞു. മഹാമാരി പിടിമുറുക്കി ഒരു വര്‍ഷം തികയുമ്പോഴാണ് അമേരിക്ക സങ്കടകരമായ ഈ സ്ഥിതിയിലെത്തിയത്. 28 ദശലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്.
മരണ സംഖ്യ ഇനിയും കൂടുമെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യം അമേരിക്കയാണ്.
കലിഫോര്‍ണിയയിലെ സാന്റാ ക്ലാര കൗണ്ടിയിലാണ് അമേരിക്കയിലെ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് 500,054 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിന് ശേഷം കുതിച്ചുയര്‍ന്ന കോവിഡിന് ഇപ്പോള്‍ നേരിയ ശമനമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News